ഗ്രോട്ടോയും തിരുസ്വരൂപവും നശിപ്പിച്ച സംഭവം മതസൗഹാര്‍ദത്തിനെതിരേയുള്ള വെല്ലുവിളി; എടൂര്‍ ഫൊറോന കൗണ്‍സില്‍
എടൂര്‍: തലശേരി അതിരൂപതയുടെ കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടിയിലുള്ള വിശുദ്ധ യൂദാശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും സാമൂഹിക ദ്രോഹികള്‍ തീയിട്ട സംഭവം മതസൗഹാര്‍ദത്തിന് എതിരേയുള്ള വെല്ലുവിളിയാണെന്ന് എടൂര്‍ മേഖല ഫൊറോന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, പ്രസിഡന്‍റ് മാത്തുകുട്ടി പന്തപ്ലാക്കല്‍, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, വിപിൻ തോമസ്, ബിജി കലമറ്റം, റോണിറ്റ് തോമസ്, ജിമ്മി അന്തിനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post a Comment