Join News @ Iritty Whats App Group

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ദിന ട്രയല്‍റണ്‍ ഇന്ന്


തിരുവനന്തപുരം : കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങുക. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 11.55 ഓടെ കാസര്‍ഗോഡ് എത്തി .

ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഇന്ന് വൈകിട്ട് 4.05 ന് ട്രെയിന്‍ കാസര്‍ഗോഡേക്ക് തിരിച്ചുപോകും. ഇതോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാവും.

രണ്ടാം വന്ദേഭാരത് 24ന് ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. 26-ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും

Post a Comment

Previous Post Next Post
Join Our Whats App Group