കോഴിക്കോട് യുവതിക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മര്‍ദനം. നടക്കാവ് എസ്‌ഐയ്ക്കും സംഘത്തിനും എതിരെയാണ് പരാതി. മര്‍ദനത്തിന് കാരണമായത് എടക്കര ചീക്കിലോട് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു.യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദനത്തിനരയായത് കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്‌ന അബ്ദുള്‍ നാഫി(30)നാണ്. ഒരു ഫാമിലി ഫങ്ക്ഷനില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിനെയാണ് മര്‍ദിച്ചത്. യുവതിയുടെ അടിനാഭിയില്‍ തൊഴിച്ചെന്നാണ് ആരോപണം. ഭര്‍ത്താവിനും ക്രൂരമായ മര്‍ദനമേറ്റു.
പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. എസ്‌ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി പറഞ്ഞു. കാക്കൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസുകാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഡിസിപി അറിയിച്ചു.
Post a Comment