അഞ്ചരക്കണ്ടി: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള അഞ്ചരക്കണ്ടി -മട്ടന്നൂര്‍ റോഡ് ഇരുവശങ്ങളിലും കാടുമൂടിയ നിലയില്‍.
രാത്രി സമയങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പതിവാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതോടെ നായകള്‍ കൂട്ടത്തോടെ എത്തുന്നത് രാവിലെയുള്ള യാത്രക്കാര്‍ക്കും ഏറെ അപകടമാവുന്നു. സിഗ്നല്‍ ബോര്‍ഡുകള്‍ പോലും കാടുമൂടിയ നിലയിലാണ് മിക്കയിടങ്ങളിലും ഉള്ളത്. പ്രധാന റോഡിന്റെ വശങ്ങള്‍ കാടുമൂടി കിടന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.
Post a Comment