Join News @ Iritty Whats App Group

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബിഗം അന്തരിച്ചു


കോഴിക്കോട്> പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരി റംല ബിഗം അന്തരിച്ചു. 83 വയസായിരുന്നു. മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയായിരുന്നു റംല. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്ത്തിയ കലാകാരി. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം.

ഇസ്ലാമിക കഥകള്ക്ക് പുറമെ ഓടയില് നിന്ന്, ശാകുന്തളം, നളിനി, തുടങ്ങിയ കഥകളും കഥാപ്രസംഗരൂപത്തില് അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സക്കറിയ ബസാറില് ഹുസൈന് യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946 നവംബര് മൂന്ന് ജനിച്ച റംല കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില് ഹിന്ദി ഗാനങ്ങള് ആലപിച്ചിരുന്നു. ഹുസ്നുല് ബദ്റൂല് മുനീര് എന്ന കഥാപ്രസംഗം അവതരിപ്പിച്ചതോടെ ഏറെ പ്രശസ്തയായി.


മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്ക്ക് മഹാകവി മോയിന്കുട്ടി വൈദ്യര് പുരസ്കാരവും ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group