Join News @ Iritty Whats App Group

കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥീരീകരിച്ചു; ആക്ടീവ്‌ കേസുകൾ നാലായി


കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 39 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ ആക്ടീവ്‌ കേസുകൾ നാലായി. നിപ ബാധിതരായിരുന്ന മറ്റുള്ളവർ ചികിത്സ തേടിയ സ്വകാര്യ ആശുപതിയിൽ ഇദ്ദേഹവും സന്ദർശിച്ചിരുന്നു. അവിടെ നിന്നാകും വൈറസ് ബാധിച്ചിട്ടുണ്ടാകുക എന്നാണ് കരുതുന്നത്.

ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്തുമണിക്ക് മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ഉന്നതതല യോഗം നടക്കും.

വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എകെ ശശീന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സാഹചര്യം വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.

നിപ സാന്നിധ്യത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group