സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷ (34) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംശയത്തെ തുടർന്നാണ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
കൊലപാതകത്തിനു ശേഷം മുകേഷ് തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 2022 ലായിരുന്നു അനിഷയും മുകേഷും തമ്മിലുള്ള വിവാഹം.
Post a Comment