സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം നടക്കുന്നവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം അതിന്റെ ഭാഗമാണ്. ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണ് അത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ എന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയെ മാറ്റിയേക്കുമെന്ന വാർത്ത പുറത്തുവന്നപ്പോൾ നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ അപ്പോൾ ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. നമ്മൾ ഒരു യുദ്ധമുഖത്താണ് ഇപ്പോൾ നിൽക്കുന്നത്. ഒപ്പം നിൽക്കുന്ന ഒരുപാട് ആരോഗ്യപ്രവർത്തകരും കോഴിക്കോട്ടെ ജനങ്ങളുമുണ്ട്. ഈ സിസ്റ്റത്തെ തളർത്തുന്നതിനായാണ് ബോധപൂർവമായി ഇങ്ങനെയൊരു പ്രചാരണം നടന്നത്. വീണാ ജോർജ് പറഞ്ഞു.
അശ്വത്ഥാമാവ് മരിച്ചു, അശ്വത്ഥാമാവ് എന്ന ആന എന്ന രീതി പറയുന്ന ഒരു രീതി ഈ പ്രചാരണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ സ്ഥിതിഗതികൾ ഇപ്പോൾ സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണ്. അടിയന്തര നടപടികൾ സ്വീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായതായും മന്ത്രി പറഞ്ഞു.
Post a Comment