തിരുവനന്തപുരം:സോളാർ കേസില്‍ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി കെ.മുരളീധരനും ചാണ്ടി ഉമ്മനും രംഗത്ത്. കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. സിബിഐയുടെ പൂർണ റിപ്പോർട്ട് വരട്ടെയെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഉമ്മൻ ചാണ്ടിക്ക് എതിരായി നടന്ന ഗൂഡാലോചനയില്‍ സത്യാവസ്ഥ പുറത്ത് വരട്ടെ.പന്ത്രണ്ടാം തിയ്യതി നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യും.പിന്നിൽ പ്രവർത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്തമാകും.അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാൻ കഴിഞ്ഞു.അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണ്.സോളാർ കേസിന്‍റെ പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്ത് വരണം.ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
'സോളാർ ഗൂഢാലോചനക്ക് പിന്നിൽ ആരായാലും പുറത്ത് വരണം, ഉമ്മൻചാണ്ടിയോട് ചെയ്തതിന് മുഖ്യമന്ത്രി അനുഭവിക്കുന്നു'
News@Iritty
0
Post a Comment