കൊച്ചി: ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെണ്‍കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞുവെന്നും റൂറല്‍ എസ്.പി വിവേക് കുമാര്‍ അറിയിച്ചു. ഇയാളെ ഉടൻ തന്നെ പിടിക്കൂടുമെന്നും അദ്ദേഹം അറിയിച്ചു.
ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.
Post a Comment