Join News @ Iritty Whats App Group

രാജീവ് ഗാന്ധി വധക്കേസിലെ നാലുപ്രതികളെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കും; കേന്ദ്ര തീരുമാനം നളിനിയുടെ അപേക്ഷയിൽ


രാജീവ് ഗാന്ധി വധക്കേസിൽ നാലു പ്രതികളെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാൻ തീരുമാനം. കേസിൽ ജയിൽ മോചിതയായ പ്രതിയും മുരുകന്റെ ഭാര്യയുമായ നളിനി നൽകിയ അപേക്ഷയിലാണ് കേന്ദ്രസർക്കാർ തീരുമാനം. മദ്രാസ് ഹൈക്കോടതിയാലാണ് കേന്ദ്രം തീരുമാനം അറിയിച്ചത്.

മുരുകൻ, ശാന്തൻ, ജയകുമാർ , റോബർട്ട് പയസ് എന്നിവരെയാണ് മോചിപ്പിക്കുന്നത്. നിലിവ്‍ ഇവർ നാലുപേരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. മകൾക്കൊപ്പം ഒന്നിച്ച് താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു നളിനിയുടെ അപേക്ഷ.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്.

എന്നാൽ ശ്രീലങ്കൻ സ്വദേശികളായവരെ ജയിൽ മോചിതരായ ശേഷം ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group