Join News @ Iritty Whats App Group

പിഎസ്‍സി പരീക്ഷകൾ മാറ്റി


പിഎസ്‍സി പരീക്ഷകൾ മാറ്റി


തിരുവനന്തപുരം > നിപായുടെ സാഹചര്യത്തിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ പിഎസ്സി നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ വച്ച് നടത്തേണ്ടിയിരുന്ന വകുപ്പുതല പരീക്ഷകൾ അടക്കമുള്ളവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ല.

പിഎസ്സി വ്യാഴാഴ്ചവരെ മാറ്റിയ പരീക്ഷകൾ

ചൊവ്വാഴ്ച മാറ്റിയ പരീക്ഷകൾ : കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി പി യൂണിറ്റ്) ജൂനിയർ സൂപ്പർവൈസർ (കാന്റീൻ) (കാറ്റ​ഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റ​ഗറി നമ്പർ 718/2022). ഈ തസ്തികകളിലേക്ക് രാവിലെ 9 മുതൽ 11.30 വരെയും 11.15 മുതൽ 1.45 വരെയും നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്.

ബുധനാഴ്ച മാറ്റിയ പരീക്ഷകൾ(സെപ്തംബർ 20) : വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്)(കാറ്റ​ഗറി നമ്പർ 7/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റ​ഗറി നമ്പർ 349/2022, 350 2022, 353/2022, 354/2022, 355 2022, 356/2022), ലക്ചറർ (ഉറുദു, കന്നട) (കാറ്റ​ഗറി നമ്പർ 361/2022, 363/2022) എന്നീ പരീക്ഷകൾ മാറ്റി.

വ്യാഴാഴ്ച മാറ്റിയ പരീക്ഷകൾ(സെപ്തംബർ 21) : കെടിഡിസിയിൽ ബോട്ട് ഡ്രൈവർ (കാറ്റ​ഗറി നമ്പർ 160/2022, 175/2022-എൻസിഎ ഈഴവ/തിയ്യ/ബില്ലവ), വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റ​ഗറി നമ്പർ 447/2022), പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ് ലക്ചറർ (ഇംഗ്ലീഷ്, സംസ്കൃതം) (നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റ​ഗറി നമ്പർ 351/2022, 352/2022, 359/2022, 360/2022).

Post a Comment

Previous Post Next Post
Join Our Whats App Group