കണ്ണൂര്‍:പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമവും വാക്കേറ്റവും നടത്തി മദ്യപ സംഘം. കണ്ണൂര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മുറിയാത്തോട് സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുളള ആറംഗസംഘമാണ് അക്രമാസക്തരായത്. ഇവര്‍ക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തു. അതേസമയം തൃശ്ശൂരില്‍ പൊലീസിന് തീരാതലവേദനയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ മനവലശ്ശേരി കനാല്‍ബേസ് സ്വദേശി വടക്കുംതറ വീട്ടില്‍ മിഥുനെ (37)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. രണ്ട് വധശ്രമകേസ്സുകള്‍ ഉള്‍പ്പടെ എട്ട് കേസുകളില്‍ പ്രതിയാണ് മിഥുന്‍. നിരവധി കേസുകളില്‍ പിടിവീണിട്ടും മിഥുന്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉള്‍പ്പെട്ടുവന്നതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ആണ് കാപ്പ ചുമത്തി മിഥുനെ നാട് കടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ച് ജില്ലയിലെത്തിയാല്‍ പ്രതിക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
Post a Comment