Join News @ Iritty Whats App Group

തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർ മരിച്ചു


തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ തളിപ്പറമ്പ പുളിമ്പറമ്പിലെ കെ. അഷറഫ് (47) മാട്ടൂൽ മൂസാക്കാൻ പള്ളിക്ക് സമീപത്തെ ബായൻ ഷാഫിദ് (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച
സന്ധ്യയോടെ വെള്ളാരംപ്പാറ പോലീസ് ഡംമ്പിങ്ങ് യാർഡിന് സമീപമായിരുന്നു അപകടം.

ശ്രീകണ്ഠാപുരത്ത് നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സ്കൂട്ടർ യാത്രക്കാരിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കെ മുഹമ്മദ് ഷാഫി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ഷാഹിദ് ബായൻ.
സഹോദരങ്ങൾ: ഷഫ്ന, ഷമീന , നഫീഹ, ഫാത്തിമ.

പരേതനായ അബ്ദുല്ല - മറിയ ദമ്പതികളുടെ മകനാണ് അഷ്റഫ്. ഭാര്യ റുഖിയ.മക്കൾ ഫിദ, ഇർഷാദ്.

Post a Comment

أحدث أقدم
Join Our Whats App Group