Join News @ Iritty Whats App Group

തന്റെയൊപ്പം ബൈക്കിൽ പോകവേ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ഭർത്താവ്; സ്വമേധയാ പോയതാണെന്ന് ഭാര്യ


പത്തനംതിട്ട: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വഴിത്തിരിവ്. യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വമേധയാ പോയതാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയെയും കുഞ്ഞിനെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കാമുകനായ പ്രിന്‍റു പ്രസാദിനൊപ്പം സ്വമേധയാ പോയതാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രിന്റു പ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കവെ കാര്‍ കുറുകെയിട്ട് ഭാര്യയെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയെന്നാണ് തിരുവല്ല തിരുമൂലപുരം സ്വദേശി സന്തോഷ് പൊലീസിന് പരാതി നൽകിയത്.

പ്രിന്റു പ്രസാദും യുവതിയും തമ്മില്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച്‌ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നു. കുറേ ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുകയായിരുന്നു.

ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തട്ടിക്കൊണ്ടുപോകല്‍ യുവതിയും പ്രിന്റും ചേര്‍ന്ന് നടത്തിയ നാടകം ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സന്തോഷിന്‍റെ പരാതിയിലുള്ളത്. മൂന്നു വയസ് പ്രായമുള്ള കുട്ടിയെ ബലമായി കാറിലേക്ക് മാറ്റി. പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയേയും കാറില്‍ കയറ്റി കൊണ്ടുപോയെന്നും സന്തോഷ് പരാതിയില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group