Join News @ Iritty Whats App Group

ഭാരതം എന്ന് പേര് മാറ്റിയതുകൊണ്ടു മാത്രം കാര്യമില്ല; മണിപ്പൂര്‍ വിഷയത്തില്‍ മോദിക്കെതിരെ പാംപ്ലാനി


കാസര്‍ഗോഡ്: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ ജോസഫ് പാംപ്ലാനി . മണിപ്പൂരിലേത് വംശഹത്യയാണെന്ന് പറയേണ്ടിവരുമെന്നാണ് പാംപ്ലാനി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റേത് ഗുരുതരവീഴ്ചയാണ്. സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ജി 20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ചേര്‍ത്ത് പിടിക്കുന്ന പോലെ മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട സഹോദരിമാരെ ചേര്‍ത്ത് പിടിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും പാംപ്ലാനി പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ള പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി. ഭാരതം എന്ന് പേര് മാറ്റിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും പാംപ്ലാനി പറഞ്ഞു.

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണ്. മണിപ്പൂർ സംഘർഷത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങൾ പ്രവർത്തിച്ചെന്നാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് പുറത്തുവിട്ടത്.

അസം റൈഫിൾസിനെ ലക്ഷ്യം വെച്ചുള്ള നിരവധി വ്യാജ വാർത്തകളും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞിരുന്നു. ഇത്തരം വ്യാജവാർത്തകൾ മണിപ്പൂർ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group