തമിഴ് സിനിമ- സീരിയൽ താരം മാരിമുത്തു (58) ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതയമാണ് മരണ കാരണം. കുഴഞ്ഞുവീണ താരത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1999 ൽ പുറത്തിറങ്ങിയ ‘വാലി’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. രജനികാന്ത് നായകനായ ജയിലറാണ് അവസാന ചിത്രം.
തമിഴിലെ ‘എതിർ നീച്ചൽ’ എന്ന സീരിയലിലെ ഗുണ ശേഖരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മാരി മുത്തു 2004 ൽ ‘കണ്ണും കണ്ണും’, 2014ൽ പുലിവാൽ എന്ന സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’, സൂര്യ ചിത്രം ‘കങ്കുവ’ എന്നിവയാണ് മാരിമുത്തുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ‘ഷൈലോക്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു.
Post a Comment