Join News @ Iritty Whats App Group

ഒടുവില്‍ ആശ്വാസം; വയനാട്ടിൽ നിന്ന് കാണാതായ അമ്മയെയും 5 മക്കളെയും കണ്ടെത്തിയത് ഗുരുവായൂര്‍ നടയില്‍ നിന്ന്

വയനാട്: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 18 നാണ് യുവതിയും അഞ്ച് മക്കളും കമ്പളക്കാട്ടെ വീട്ടിൽ നിന്ന് ഇറക്കിയത്. ഫറോക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ മാസം 18 നാണ് കൂടോത്തുമ്മലിലെ വീട്ടിൽ നിന്ന് അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയത്. എന്നാൽ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ ആരംഭിച്ചത്. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകുകയായിരുന്നു. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി (4) എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group