Join News @ Iritty Whats App Group

കൊക്കയില്‍ 20 അടിതാഴ്ചയില്‍ കാര്‍ മറിഞ്ഞ് പാറക്കെട്ടില്‍ തങ്ങി നിന്നു; ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി തൂങ്ങി താഴെയിറങ്ങി ; രക്ഷകരായി എത്തിയത് മലപ്പുറത്തെ വിനോദസഞ്ചാരികള്‍


കുളമാവ്: കാര്‍ മറിഞ്ഞ് പാറക്കെട്ടില്‍ തങ്ങിയപ്പോള്‍ ഉടുതുണി അഴിച്ച് വടമാക്കി താഴെയിറങ്ങി അപകടത്തില്‍പ്പെട്ടവരുടെ രക്ഷകരായി മലപ്പുറംകാര്‍. കഴിഞ്ഞ ആറിന് മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങിവരവെയാണ് സംഭവം.

ഇടുക്കി തൊടുപുഴ റൂട്ടില്‍ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയില്‍ വിജനമായ സ്ഥലത്തെത്തിയപ്പോഴാണ് ഒരു ഓട്ടോഡ്രൈവര്‍ ഇവരുടെ വാഹനം െകെകാണിച്ച് ഒരു കാര്‍ കൊക്കയിലേക്ക് മറിഞ്ഞ വിവരം പറയുന്നത്.

അതു വഴി കടന്നുപോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു. സംഘം വാന്‍ നിര്‍ത്തിനോക്കിയപ്പോള്‍ ഇരുവശവും കാടും കൊക്കയുമായ സ്ഥലത്ത് 20 അടിയോളം താഴ്ചയില്‍ പാറയില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ കാര്‍ കണ്ടു.

ഉടനെ പോലീസിനെയോ ഫയര്‍ സര്‍വീസിനെയോ വിവരം അറിയിക്കാന്‍ നോക്കിയപ്പോള്‍ ആരുടെയും മൊെബെല്‍ ഫോണില്‍ റേഞ്ചില്ലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. ഇതോടെ രണ്ടും കല്‍പ്പിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മലപ്പുറത്തുനിന്നെത്തിയ സംഘം തീരുമാനിച്ചു. പിന്നാലെ യാത്രാസംഘത്തിലെ മൂന്ന് പേരുടെ ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി വടമാക്കി.

വി. യൂനുസ്, ടി. ഹാരിസ് എന്നിവര്‍ സാഹസികമായി താഴെയിറങ്ങി മറ്റുള്ളവരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് കയറ്റുകയായിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വാഹനത്തില്‍ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു.

പിന്നീട് അല്‍പ്പംകൂടി മുന്നോട്ടുനീങ്ങി കുളമാവ് ഡാമിന് സമീപം ഉണ്ടായിരുന്ന സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് സംഘം യാത്ര തുടര്‍ന്നത്. ഡാമിലെ സുരക്ഷാ ജോലിക്കാരാണ് പിന്നീട് പോലീസിനെ വിവരമറിയിച്ചത്.

കാറിലുണ്ടായിരുന്നവരുടെ വിലാസമോ മറ്റോ ഒന്നും മലപ്പുറത്ത് നിന്നെത്തിയവരും ശേഖരിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം പോലീസിനെ വിളിച്ചപ്പോള്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയെന്നും ഇവര്‍ സുഖംപ്രാപിച്ചു വരുന്നതായും പോലീസ് പറഞ്ഞു

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group