Join News @ Iritty Whats App Group

പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മോഷണം പോയത് മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ

പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മോഷണം പോയത് മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ. ജ്വല്ലറിയില്‍ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. മോഷ്ടാവിന്റെ ദൃശൃങ്ങള്‍ സി സി ടി വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല.

പയ്യാവൂർ ടൗണിൽ പ്രവർത്തിക്കുന്ന ചേന്നാട്ട് ജ്വല്ലറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മണ സ്ഥലത്താണ് കവർച്ച നടന്നത്. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവ്ഞായറാഴ്ച രാത്രിയാണ് വെള്ളിയാഭരണങ്ങളുമായി കടന്നത്.

അതേസമയം കണ്ണൂരിൽ വയോധികന്റെ‍ പേഴ്സ് മുൻ സി ആർ പി എഫ് ഉദ്യോഗസ്ഥൻ തട്ടിയെടുത്ത്പണം കവർന്നു . മയ്യിൽ വേളം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. ഇയാൾ വയോധികൻറെ എടിഎം കാർഡ് ഉപയോഗിച്ച് 45000 രൂപ പിൻവലിക്കുകയും ചെയ്യതിരുന്നു. കണ്ണൂർ ടൗൺ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group