Join News @ Iritty Whats App Group

മൊബൈല്‍ ഫോണ്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത കേളകം സ്വദേശിനിയായ യുവതിക്ക് ലഭിച്ചത് മരക്കഷ്ണം


മൊബൈൽ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷണം. കണ്ണൂര്‍ കോളകം സ്വദേശി ജോസ്മി ആണ് പോലീസില്‍‌, പരാതി നല്‍കിയത്.

കഴിഞ്ഞ മാസമാണ് ജോസ്മി 7299 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ഓണ്‍ ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് അതേ വലിപ്പത്തിലുള്ള മരക്കഷണമാണ്.

ഉടൻ തന്നെ യുവതി ഡെലിവറി ബോയിയെ വിളിച്ച്‌ സംഭവം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ സാധനം മാറ്റിത്തരാം എന്നാണ് ജോസ്മിയോട് ഡെലിവറി ബോയ് ഉറപ്പ് പറഞ്ഞു. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല.

ഇതോടെ ജോസ്മി കസ്റ്റമര്‍ കെയറിലും കൊറിയര്‍ സര്‍വീസിലും വിളിച്ച്‌ പരാതി അറിയിച്ചെങ്കിലും തുടര്‍ നടപടി ഒന്നും സ്വീകരിച്ചില്ല. ഓര്‍ഡര്‍ കൈപ്പറ്റിയാല്‍ പണം തിരികെ നല്‍കില്ലെന്നായിരുന്നു ഓണ്‍ലൈൻ കസ്റ്റമര്‍ കെയ.ര്‍ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് സംഭവം പരിശോധിച്ച്‌ വരികയാണ്‌.

Post a Comment

Previous Post Next Post
Join Our Whats App Group