Join News @ Iritty Whats App Group

ഇരിട്ടിയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കണം: താലൂക്ക് വികസന സമിതി



ഇരിട്ടി: നഗരത്തിലെ ഗതാഗത കുരുക്ക് പരിഗണിച്ച്‌ താലൂക്ക് ആസ്ഥാനമായ ഇരട്ടിയ കേന്ദ്രമായി പുതിയ ട്രാഫിക് പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

തോമസ് തയ്യിലാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. ഇരിട്ടിക്ക് ട്രാഫിക് പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം താലൂക്ക് സഭയുടെ പ്രമേയമായി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പിനും നല്‍കാനും യോഗം തീരുമാനിച്ചു.

ചതിരൂര്‍ 110 കോളനിയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ദീപികയാണ് കോളനിയിലെ ദുരവസ്ഥ പുറത്തുകൊണ്ടുവന്നത്. കോളനിയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും 32 കുടുംബങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് പട്ടയം കൈപ്പറ്റിയിരിക്കുന്നതെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നിലവിലുള്ള അവകാശികളില്‍ പലരും മരിക്കുകയും അനന്തരാവകാശികളുടെ എണ്ണം വര്‍ധിച്ചതും പട്ടയത്തിനായി ആളുകള്‍ എത്താതിരിക്കാൻ കാരണമായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group