Join News @ Iritty Whats App Group

പേരാവൂരില്‍ കാറിടിച്ച്‌ വയോധികന് ദാരുണാന്ത്യം


പേരാവൂര്‍: വെള്ളര്‍വള്ളി പാമ്ബാളിയില്‍ കാല്‍നടയാത്രക്കാരൻ കാറിടിച്ച്‌ മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മല്‍ പദ്മനാഭനാണ് (83) മരിച്ചത്.

ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. 

തറവാട്ട് വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. 

ഭാര്യ: ജാനകി. മക്കള്‍: ഹരീന്ദ്രബാബു, ശൈലേഷ് (അബുദാബി), സുധീര്‍ (ഗള്‍ഫ്). മരുമക്കള്‍: ഗീത, സ്മിത, സുധ.

Post a Comment

Previous Post Next Post
Join Our Whats App Group