കണ്ണൂർ: കണ്ണൂരിൽ വ്യാജ സ്വർണ തട്ടിപ്പിൽ മൂന്നു പേർ പിടിയിൽ. സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ അഴീക്കോട് സ്വദേശി സുജയിൽ ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപ ഇവർ കൈക്കലാക്കിയിരുന്നു. മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടയിലാണ് പിടിയിലായത്. കണ്ണൂർ ടൗൺ സി ഐ ബിനു മോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ച് തട്ടിപ്പ്; കണ്ണൂരിൽ മൂന്നു പേർ പിടിയിൽ
News@Iritty
0
Post a Comment