Join News @ Iritty Whats App Group

യാത്രക്കിടെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു; കണ്ണൂര്‍ സ്വദേശിക്ക് ഗുരുതര പരുക്ക്


യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണ് യുവാവിന് ഗുരുതര പരുക്ക്. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ നിധീഷിനാ(35)ണ് പരുക്കേറ്റത്.

തലക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു ആയിരുന്നു സംഭവം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യവെയാണ് അപകടം എന്നാണ് ആര്‍പിഎഫിന്റെ നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group