പാപ്പിനിശേരി: പാപ്പിനിശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ ടാക്സിയിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചു.
പുതിയകാവിന് സമീപത്തെ രാജേഷിന്റെ ഓട്ടോ ടാക്സിയിലാണ് റീത്ത് കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണിതെന്നും ഇത്തരം ശ്രമങ്ങൾക്കെതിരേ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment