തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒൻപതു പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്നേ തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പിൽ 12 പേര്‍ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. മരിച്ചവര്‍ വയനാട് സ്വദേശികളായ റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവരാണ്.
Post a Comment