Join News @ Iritty Whats App Group

ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു, ഇരിക്കൂര്‍ -കണ്ണൂര്‍ റൂട്ടില്‍ ബസ് പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു



ഇരിക്കൂര്‍ -കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യബസ് തൊഴിലാളികള്‍ സര്‍വീസ് നിര്‍ത്തി പണിമുടക്ക് സമരം നടത്തിയത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള യാത്രക്കാരെ വലച്ചു.

വ്യാഴാഴ്ച്ച രാവിലെ മുതലാണ് ബസ് പണിമുടക്ക് നടത്തിയത്.

ഇരിക്കൂര്‍ -മട്ടന്നൂര്‍ റൂട്ടിലോടുന്ന ശ്രീദിപം ബസിലെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ ദിവസം ആയിപുഴയില്‍ നിന്നും മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലിസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ബസ് ജീവനക്കാര്‍പണിമുടക്ക് സമരം നടത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group