Join News @ Iritty Whats App Group

യാത്രകഴിഞ്ഞ് വീട്ടിലേക്ക് കയറ്റുന്നതിനിടയില്‍ കാര്‍ പൊട്ടിത്തെറിച്ചു ; യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: യാത്രകഴിഞ്ഞ് വീട്ടിലേക്ക് കയറ്റുന്നതിനിടയില്‍ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര പുളിമൂട് ജ്യോതി നിവാസില്‍ കൃഷ്ണപ്രസാദ് എന്ന യുവാവാണ് മരണമടഞ്ഞത്. പുലര്‍ച്ചെ ഒന്നരയോടെ ഒരു യാത്ര കഴിഞ്ഞ വീട്ടിലെത്തിയ ഇദ്ദേഹം കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴായിരുന്നു സംഭവം.

കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പെട്ടെന്ന് ആളിപ്പടരുകയുമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പായി തീ ആളിപ്പടര്‍ന്നു. വീട്ടുകാര്‍ അഗ്നിശമന സേനയെയും പോലീസിനെയും വിളിക്കുമ്പോഴേയ്ക്കും കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. മാവേലിക്കരയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നയാളാണ് കൃഷ്ണപ്രസാദ്. കാര്‍ തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group