Join News @ Iritty Whats App Group

‘ഇന്ത്യയെ മതരാഷ്‌ട്രമാക്കരുത്‌’;ഡിവൈഎഫ്‌ഐ സെക്യുലർ സ്‌ട്രീറ്റ്‌


‘ഇന്ത്യയെ മതരാഷ്‌ട്രമാക്കരുത്‌’ എന്ന സന്ദേശമുയർത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സെക്യുലർ സ്‌ട്രീറ്റിൽ നൂറ്‌ കണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. പയഞ്ചേരിമുക്കിൽ നിന്നാരംഭിച്ച
പ്രകടനം ടൗൺ ചുറ്റി ഇരിട്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. വർഗീയ മതഭ്രാന്തിനെ തടഞ്ഞുനിർത്താൻ ഡിവൈഎഫ്‌ഐ നടത്തുന്ന ദേശാഭിമാന പ്രചോതിദമായ സെക്യുലർ സ്‌ട്രീറ്റ്‌ പോലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ എന്ത്‌ കൊണ്ട്‌ തയ്യാറാവുന്നില്ല എന്ന്‌ ജയരാജൻ ചോദിച്ചു. ഭരണഘടനയെ പൊലും അട്ടിമറിക്കുന്ന നീക്കമാണ്‌ കേന്ദ്ര ബിജെപി സർക്കാർ നടത്തുന്നത്‌. മത
ന്യൂനപക്ഷ വേട്ടയാണ്‌ സംഘപരിവാറിന്റെ അജൻഡ. കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും ന്യൂനപക്ഷങ്ങൾക്ക്‌
വിനയാണെന്നും ജയരാജൻ പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി വി ബിനോയ്‌ അധ്യക്ഷനായി. സെക്രട്ടറി കെ എസ്‌ സിദ്ധാർഥദാസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി
സക്കീർഹുസൈൻ, നഗരസഭാ ചെയമാൻ കെ ശ്രീലത, പി പി അശോകൻ, കെ കെ സനീഷ്‌, വിൻഷ,
അനുഷ, അനീഷ്‌ ഉളിക്കൽ, പി ജീജു, പി ശ്യാംജിത്ത്‌ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group