Join News @ Iritty Whats App Group

പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദനം; നാലുപേര്‍കൂടി പിടിയില്‍


കണ്ണൂര്‍: അത്താഴക്കുന്നില്‍ പൊലീസ് പട്രോളിങ്ങിനിടെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ അടക്കമുള്ള പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഒളിവിലായ പ്രതികള്‍ പിടിയില്‍.

കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജില്‍, സനല്‍, സങ്കീര്‍ത്ത്, കാര്‍ത്തിക് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പൊലീസിനെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

സംഭവദിവസം തന്നെ പിടിയിലായ കുഞ്ഞിപ്പള്ളി ഓലാട്ടുചാല്‍ കൃഷ്ണപ്രിയ നിവാസില്‍ അഭയ് (22), കോട്ടാളി ഗീതാലയത്തില്‍ അഖിലേഷ് (26), വള്ളുവക്കണ്ടി അൻസീര്‍ (21) എന്നിവരെ തിങ്കളാഴ്ച കോടതി റിമാൻഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 

ഞായറാഴ്ച വൈകീട്ട് ആറരയോടെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ സി.എച്ച്‌. നസീബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് അത്താഴക്കുന്നില്‍ ഏഴുപേര്‍ അടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്. പട്രോളിങ്ങിനിടെ, അത്താഴക്കുന്നിലെ ക്ലബില്‍ കുറച്ചുപേര്‍ മദ്യപിക്കുന്നതുകണ്ട് പരിശോധിക്കാൻ കയറിയപ്പോഴാണ് ആക്രമണം.

Post a Comment

Previous Post Next Post
Join Our Whats App Group