ആന്ധ്രപ്രദേശിലെ ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക്്. തന്റെ സഹോദരനും നിലവിലെ ആന്ധ്രാമുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ മല്‍സരിക്കാന്‍ ശര്‍മിള തെയ്യാറെടുക്കുകാണെന്നാണ് സൂചന.
തന്റെ സ്വന്തം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച ശേഷം സഹോദരന്‍ ജഗന്റെ പാര്‍ട്ടിയായ വൈ എസ് ആര്‍ കോണ്‍ഗ്രസുമായി നേരിട്ടൊരേറ്റുമുട്ടലിനാണ് വൈ എസ് ശര്‍മ്മിള ശ്രമിക്കുന്നത്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനിഗോലുവും ചേര്‍ന്നാണ് ശര്‍മ്മിളയെ കോണ്‍ഗ്രസിലെത്തിക്കുന്നത്്.
സഹോദരനും ആന്ധ്രാമുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ശര്‍മിള തന്റെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റുകയും, തെലങ്കാന വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത പാര്‍ട്ടി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ശര്‍മ്മള ഉദ്ദേശിക്കുന്നത്.
Post a Comment