Join News @ Iritty Whats App Group

സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം: നില ഗുരുതരം, ആശുപത്രിയിൽ ചികിത്സയിൽ


കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം കുറഞ്ഞുവരുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group