ഏകീകൃത കുര്‍ബ്ബാനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം സെന്റ് മേരീസ് ബസലിക്കക്ക് മു്ന്നില്‍ വച്ചു തടഞ്ഞു. അതിരൂപതാ സംരക്ഷണ സമതിയുടെയും അല്‍മായ മുന്നേറ്റ സമതിയുടെയും പ്രവര്‍ത്തകരാണ് തടഞ്ഞത്. പീന്നീട് കനത്ത പൊലീസ് സുരക്ഷയിലാണ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസലിനെ പള്ളിക്കുള്ളിലേക്ക് കടത്തി വിട്ടത്.
ആര്‍ച്ച് ബിഷപ്പിനെ തടയാനുള്ള ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. അതിരൂപതാ സംരക്ഷണ സമിതിയുടെയും അല്‍മായ മുന്നേറ്റ സമതിതിയുടെയും പ്രവര്‍ത്തകര്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ബിഷപ്പ് സിറില്‍ വാസലിനെ സെന്റ്‌മേരീസ് ബസലിക്കക്ക് മുന്നില്‍ തടഞ്ഞിട്ടു. ചര്‍ച്ചക്ക് തെയ്യാറാകാത്ത ആര്‍ച്ച് ബിഷപ്പ് തിരിച്ചുപോകണമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചര്‍ച്ചക്കുള്ള സാഹചര്യം ഒരുക്കാതെ ആര്‍ച്ച് ബിഷപ്പിനെ പള്ളിക്കകത്ത് കയറ്റില്ലന്നാണ് ഇരു സംഘടനകളുടെയും നേതാക്കള്‍ പറഞ്ഞത്. പിന്നീട് പൊലീസ് ബലം പ്രയോഗിച്ചാണ് വത്തിക്കാന്‍ പ്രതിനിധിയെ പള്ളിക്കുള്ളിലേക്ക് കയറ്റിയത്.
Post a Comment