മുംബൈ: എന്‍സിപി പിളര്‍ന്നിട്ടില്ലെന്നും നേതാവ് അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍.
പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പവാര്‍ വ്യക്തമാക്കി.
അജിത് പവാര്‍ നേതാവ് തന്നെയാണ്, അതില്‍ തര്‍ക്കമില്ല. എന്‍സിപിയില്‍ പിളര്‍പ്പ് ഇല്ല. എങ്ങനെയാണ് ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പ് സംഭവിക്കുക? പാര്‍ട്ടിയില്‍നിന്ന് ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ വേര്‍പിരിയുമ്പോഴാണ് പിളര്‍പ്പുണ്ടാവുന്നത്.
പക്ഷേ, എന്‍സിപിയില്‍ ഇന്ന് അത്തരത്തിലൊരു സ്ഥിതിവിശേഷമില്ല. ചിലയാളുകള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിതന്നെ.
പക്ഷേ, ഇതിനെ പിളര്‍പ്പ് എന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അവര്‍ക്കങ്ങനെ ചെയ്യാം-ശരദ് പവാര്‍ പറഞ്ഞു. പിളര്‍പ്പിനുശേഷം വിമത വിഭാഗവുമായി ശരദ് പവാര്‍ ആശയവിനിമയം പുലര്‍ത്തുന്നതില്‍ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു.
ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളെയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന.
Post a Comment