തിരുവല്ല/മാന്നാര്‍: ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താന്‍ ശ്രമം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ(24)യെ കൊലപ്പെടുത്താനാണു ശ്രമം നടന്നത്.
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ(25)യെ പോലീസ് കസ്റ്റഡിയിലെടുത്തു. അനുഷ ഫാര്‍മസിസ്റ്റാണ്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.
നഴ്സിന്റെ വേഷം ധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോള്‍ അപകടനില തരണംചെയ്തതായാണ് വിവരം.
നഴ്സിന്റെ യൂണിഫോമുമായുള്ള വ്യത്യാസം ശ്രദ്ധയില്‍പെട്ട സ്നേഹ ബഹളം വച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി അനുഷയെ പിടികൂടി ചോദ്യം ചെയ്യുകയും പുളിക്കീഴ് പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പുളിക്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സ്നേഹയെ അറസ്റ്റ് ചെയ്തു. യുവതിയെ ഇല്ലാതാക്കാനാണ് ഇവര്‍ കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
രക്തധമനികളില്‍ വായു കടക്കുന്നതോടെ ഉണ്ടാകുന്ന 'എയര്‍ എംബോളിസം' എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയുണ്ട്. ഇതു മനസിലാക്കിയാണ് ഫാര്‍മസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഇവരുടെ െകെയില്‍നിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.
Post a Comment