ഇരിട്ടി: ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രദർശനത്തിനായി മുഴക്കുന്നിലെത്തിയത്.
അദ്ദേഹം സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയതായിരുന്നു റസൂൽ പൂക്കുട്ടി . ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം ക്യാമറമാൻ അരുൺ വർമ്മ, പ്രൊഡ്യൂസർ കുമാർ ഭാസ്കർ എന്നിവരോടൊപ്പമാണ് റസൂൽ പൂക്കുട്ടി ക്ഷേത്രദർശനം നടത്തിയത്. ട്രസ്റ്റ് ബോർഡ് ചെയർമാൻ എം. മനോഹരൻ,ട്രസ്റ്റി ബോർഡ് അംഗം എൻ. പങ്കജാക്ഷൻ മാസ്റ്റർ, കമ്മിറ്റി ഭാരവാഹികളായ എം. സുമേഷ്, പ്രേമരാജൻ, പി. വി. ശ്രീധരൻ, സി. കെ. രവീന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രദർശനം നടത്താൻ ആയത് ഒരു നിമിത്തമാണെന്നും ക്ഷേത്രത്തിൻറെ പ്രശസ്തിയും ചൈതന്യവും അറിഞ്ഞുകെട്ടെത്തിയവർ ഇന്ന് ക്ഷേത്രം ലോകോത്തരമായ വിശിഷ്ട സ്ഥലമായി മാറ്റിയെടുത്തിരിക്കുകയാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു .ക്ഷേത്രസന്നിധിയിൽ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങിയത്.
Post a Comment