Join News @ Iritty Whats App Group

മംഗളൂരു നഗരത്തിലെ കൊലപാതകം: കുടിയാന്മല സ്വദേശി അറസ്റ്റില്‍


മംഗളൂരു: നഗരത്തില്‍ ബൈക്കമ്ബാടി കാര്‍ഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്ബൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ജില്ലയില്‍ കുടിയാന്മല മൂന്നുതൊട്ടിയില്‍ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. 
ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാള്‍ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിറ്റേന്ന് മരണപ്പെട്ടു. സംഭവത്തില്‍ പ്രതിയാണ് മനു എന്ന് പൊലീസ് പറഞ്ഞു. 

കേസ് റജിസ്റ്റര്‍ ചെയ്ത പണമ്ബൂര്‍ പൊലീസ് ഇൻസ്പെക്ടര്‍ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മംഗളൂരുവില്‍ തമ്ബടിച്ച അക്രമികളെ അമര്‍ച്ച ചെയ്യാൻ സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ആര്‍. ജയിൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ അൻഷുകുമാര്‍, ബി.പി. ദിനേശ് കുമാര്‍, മംഗളൂരു നോര്‍ത്ത് അസി. പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ നായക് എന്നിവരുടെ നേതൃത്വത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group