Join News @ Iritty Whats App Group

കണ്ണൂരിൽ വീണ്ടും 'ബ്ലാക്ക് മാൻ'; ദേഹമാസകലം മുണ്ടു കൊണ്ട് മറച്ച് ചുവരെഴുതിയയാൾ സിസിടിവിയിൽ


കണ്ണൂർ: ഒരിടവേളയ്ക്ക് ശേഷം ‘ബ്ലാക്ക് മാൻ’ വീണ്ടും ഇറങ്ങിരിക്കുന്നു. ഇത്തവണ കണ്ണൂർ കോക്കടവിലാണ് ‘ബ്ലാക്ക് മാൻ’ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തിയ അജ്ഞാതന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയാണ് അജ്ഞാതൻ മടങ്ങിയത്. ഞായറാഴ്ച്ച പുലർച്ചെ 4.22 ആണ് നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും അജ്ഞാതനെത്തിയത്. ദേഹമാസകലം മുണ്ടു കൊണ്ട് മറച്ചൊരാള്‍ ആണ് ചാക്കോയുടെ വീട്ടിലെത്തിയത്.

കാലിൽ ചെരുപ്പില്ലാതെയെത്തിയ ആളുടെ മുഖം സിസിടിവിയിൽ വ്യക്തമല്ല, പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തിയ അജ്ഞാതൻ ബ്ലാക്ക് മാൻ എന്ന് ചുവരിലെഴുതിയത് ദൃശ്യങ്ങളിൽ കാണാം. 16 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്ലാക്ക് മാൻ വീണ്ടും ഈ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ഇത്തവണയെത്തിയും പഴയ ബ്ലാക്ക് മാൻ തന്നെയെന്നാണ് നിഗമനം. ഇതോടെ നാട്ടുകാർക്കും പൊലീസിനും വീണ്ടും തലവേദനയായിരിക്കുകയാണ്.

വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു പതിവ് ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും ഇതാണ് നേരത്തെ ഇയാളുടെ പതിവ്. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടു ചുവരെഴുത്തുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സംഭവത്തിൽ ചെറുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിയിൽ പതിഞ്ഞതോടെ ബ്ലാക്ക് മാൻ വേഗം പിടിയിലാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

കൂലോംത്തുംപൊയിലെ കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ ഭിത്തിയിൽ എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത ആൾ തന്നെയാണ് ചാക്കോയുടെ വീടിന്റെ ഭിത്തിയിലും ചുവരെഴുത്ത് നടത്തിയത്. 2 സ്ഥലത്തും എഴുതിയത് ഒരു പോലെയാണ്. നേരത്തെ പെരുന്തടത്തെ സുധയുടെ വീട്ടിലെ സിസിടിവിയിലും ബ്ലാക്ക്മാൻ കുടുങ്ങിയെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല. ഇവിടെയും മുഖം മറച്ചാണ് അജ്ഞാതൻ എത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group