Join News @ Iritty Whats App Group

മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്; പുതിയ കെട്ടിടം തുറക്കാത്തതില്‍ പ്രതിഷേധം


മട്ടന്നൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധം.

മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു.

മട്ടന്നൂര്‍-തലശേരി റോഡില്‍ കനാലിന് സമീപം ജലസേചന വകുപ്പില്‍ നിന്ന് ലഭിച്ച സ്ഥലത്താണ് മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് വേണ്ടി ഇരുനിലക്കെട്ടിടം നിര്‍മിച്ചത്. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ മേയ് 16ന് മന്ത്രി വി.എൻ. വാസവനാണ് ഓണ്‍ലൈനായി നിര്‍വഹിച്ചത്. 

ഉദ്ഘാടനം ചെയ്ത കെട്ടിടം അന്നുതന്നെ അടച്ചിടുകയായിരുന്നു. കെട്ടിടത്തിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ എത്താത്തതിനാലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാത്തതെന്നാണ് വിവരം. 

പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങള്‍ക്കിടയിലാണ് ഇപ്പോഴും മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഉടൻ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മട്ടന്നൂര്‍ ടൗണ്‍, മട്ടന്നൂര്‍ നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. എം. ദാമോദരൻ, വി. കുഞ്ഞിരാമൻ, സുരേഷ് മാവില, പി.വി. ധനലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group