തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇതുവരെ 3,30,468 പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ഇനി ഏകദേശം 2,57,223 പേര്‍ക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. റേഷന്‍ കട പകല്‍ മുഴുവന്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകിട്ടോടെ മുഴുവന്‍ പേര്‍ക്കും കിറ്റുകള്‍ ലഭിക്കുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Post a Comment