ഇരിട്ടി: ഇരിട്ടി ടൗണിലെ നടപ്പാതകള്‍ പലതും അപകട കെണികള്‍ തീര്‍ക്കുന്നു. തലശേരി-വളവുപാറ കെഎസ്ടിപി റോഡിന്‍റെ ഭാഗമായി നിര്‍മിച്ച ഇരിട്ടി ടൗണിലെ ഫുട്പാത്തുകളില്‍ പലതും പല സ്ഥലങ്ങളിലും ഉയര്‍ന്നും താന്നും നില്‍ക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.
അപ്രതീക്ഷിതമായി ഉയര്‍ന്നും താന്നും നില്‍ക്കുന്ന പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നടപ്പാതയിലെ സ്ലാബില്‍ കാല് തട്ടി കഴിഞ്ഞ ദിവസം മണിക്കടവ് സ്വദേശിനി ശാന്തയെ ബസില്‍ നിന്നും ഇറങ്ങി മഴ നനയാതെ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് വേഗത്തില്‍ നടന്നു പോകുമ്ബോള്‍ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നടപ്പാതയില്‍ കാല്‍തട്ടി വീണ് അപകടം സംഭവിച്ചിരുന്നു.
സ്ലാബില്‍ തട്ടി വയസായവരും ഗര്‍ഭിണികളും ഉള്‍പ്പെടെ വീഴുന്നത് നിത്യസംഭവം ആണ്.
ഇത്തരത്തില്‍ നിരവധി കെണികളാണ് കെഎസ്ടിപി ഇരിട്ടിയിലെ നടപ്പാതകളില്‍ യാത്രക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കെഎസ്ടിപി അധികൃതരെ വിവരം അറിയിച്ചാല്‍ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയെന്നും തങ്ങള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല എന്ന് പൊതുമരാമത്ത് വകുപ്പും പറഞ്ഞ് പരസ്പരം പഴിചാരി രക്ഷപ്പെടുകയാണെന്ന് പതിവ്.
Post a Comment