കൊച്ചി: ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ഇനി കള്ളന്മാരെ ഭയക്കാതെ ധൈര്യമായി പോകാം.
വീടു പൂട്ടി യാത്ര പോകുന്ന വിവരം പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെ അറിയിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനായി പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്.
പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് – https://play.google.com/store/apps/details…
Post a Comment