Join News @ Iritty Whats App Group

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ മെറിറ്റ് ഡേയും ബിരുദദാന ചടങ്ങും നടത്തി


ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ മെറിറ്റ് ഡേയോടനുബന്ധിച്ച് കോളേജിൽ നിന്നും ഉന്നത ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. കെ. പി. നൂറുദ്ദീൻ സാഹിബ് എൻഡോമെന്റും, പി. കെ. മുരളീധരൻ മെമ്മോറിയൽ സ്കോളർഷിപ്പും, മാനേജ്മെൻറ് വക ക്യാഷ് അവാർഡും വിതരണവും ഇതോടൊപ്പം നടന്നു. 
കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്‌ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജന. സിക്രട്ടറി വൈ. വൈ. മത്തായി, ട്രഷറർ സത്യൻ കൊമേരി, പ്രമോദ് വെള്ളച്ചാൽ, ഡോ. റെജി പായിക്കാട്ട്, എൻ. സത്യാനന്ദൻ, ഡോ. ബിജുമോൻ എന്നിവർ സംസാരിച്ചു. അനുമോദനങ്ങൾ ഏറ്റുവാങ്ങിയ ജസ്റ്റി ഷാജു, റഷ്ന രാജു, അദീബ, അഭിഷേക് അജിത്, ഐശ്വര്യ കെ, ഹർഷ എ, ക്രിസ്റ്റി ജിജി, എഡിസൺ ജോണി എന്നീ വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group