Join News @ Iritty Whats App Group

വിലക്കയറ്റം നിയന്ത്രിക്കും: വിദേശത്ത് നിന്ന് തക്കാളിയും പരിപ്പും ഇറക്കുമതി ചെയ്യുമെന്ന് ധനമന്ത്രി


ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിവരികയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. വിലക്കയറ്റം സാധാരണക്കാരെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ ഇടപെടല്‍. തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നേരിട്ട് തക്കാളി എത്തിക്കുന്നുണ്ട്. നേപ്പാളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളി ഉടന്‍തന്നെ ലക്‌നൗ, വാരാണസി, കാണ്‍പുര്‍ എന്നിവിടങ്ങളിലേക്ക് എത്തുമെന്നും ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഇതോടൊപ്പം പരിപ്പു വര്‍ഗങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതായി മന്ത്രി പറഞ്ഞു. തുവര പരിപ്പ് മൊസാംബിക്കില്‍നിന്നും ഉഴുന്നു പരിപ്പ് മ്യാന്‍മറില്‍നിന്നും വാങ്ങുമെന്നു മന്ത്രി വ്യക്തമാക്കി. ഇവ കൂടുതലായി വിപണിയില്‍ എത്തുന്നതോടെ വിലക്കയറ്റത്തിന് വലിയ തോതില്‍ ശമനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് തക്കാളി എത്തിക്കുന്നത്. കൂടുതല്‍ സ്റ്റോക്ക് എത്തുന്നതോടെ ഡല്‍ഹിയില്‍ വില 70 രൂപയിലേക്ക് താഴുമെന്ന് മന്ത്രി പറഞ്ഞു. കരുതല്‍ ശേഖരമായി മൂന്ന് ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group