Join News @ Iritty Whats App Group

ഏകീകൃത കുര്‍ബ്ബാന വിഷയത്തില്‍ ചര്‍ച്ചയില്ല, വിശ്വാസികള്‍ മാര്‍പ്പാപ്പയെയും സഭയെയും അനുസരിക്കണം: മാര്‍ സിറില്‍ വാസല്‍

ഏകീകൃതകുര്‍ബ്ബാന നടപ്പിലാക്കണമെന്നും, ഈവിഷയത്തില്‍ ഇനി ചര്‍ച്ചയില്ലന്നും വത്തിക്കാന്‍ പ്രതിനിധി മാര്‍ സിറില്‍ വാസല്‍ പറഞ്ഞു. പ വിശ്വാസികള്‍ കത്തോലിക്കാ സഭയിലും ്മാര്‍പ്പാപ്പയിലും അടിയുറച്ച് നില്‍ക്കണം സഭയോടും ഇടയന്‍മാരോടും അനുസരണക്കേടിന് നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് മേരീസ് ബസലിക്കയില്‍ താന്‍ പ്രവേശിക്കുന്നതിനെ വിശ്വാസികളും അല്‍മാസയ സംഘടനാ പ്രവര്‍ത്തകരും തടഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സിനഡ് തീരുമാനം അനുസരിച്ചുള്ള കുര്‍ബാന അര്‍പ്പണ രീതി തടയുന്നത് ഇരുണ്ട ശക്തികളാണ്. പ്രതിഷേധക്കാര്‍ മാര്‍പാപ്പയുടെ കൂടെയാണോ അതോ എതിരാണോ എന്നും മാര്‍ സിറില്‍ വാസല്‍ ചോദിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥിതിഗതികളില്‍ മാര്‍പ്പാപ്പക്ക് ഉത്കണ്ഠയുണ്ടെന്നും മാര്‍ സിറില്‍ പറഞ്ഞു.കുഴപ്പക്കാരുടെ ശബ്ദത്തിന് മുന്‍ഗണന നല്‍കരുത്. വിഷയത്തില്‍ അനന്തമായ ചര്‍ച്ച ഇനി സാധ്യമല്ലെന്നും വത്തിക്കാന്‍ പ്രതിനിധി പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് വത്തിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയച്ചത്. ഏകീകൃത കുര്‍ബാന നടത്താനുള്ള സിനഡ് നിര്‍ദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും നിരസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വത്തിക്കാന്‍ പ്രതിനിധിയെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായത്.

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് എട്ടുമാസമായി അടഞ്ഞു കിടക്കുകയാണ് എറണാകുളം സെന്റ്‌മേരീസ് ബസലിക്കാ പള്ളി. ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസല്‍ നല്‍കുന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാര്‍പ്പാപ്പ ഇക്കാര്യത്തില്‍ അന്തിമ തിരുമാനം എടുക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group