Join News @ Iritty Whats App Group

സഹപ്രവര്‍ത്തകയ്ക്ക് സഹായഹസ്തവുമായി ഹരിത കര്‍മ സേനാംഗങ്ങള്‍


കേളകം:സഹപ്രവര്‍ത്തകയുടെ വീട്ട് പണിക്കുള്ള സഹായത്തിനും ഹരിതകര്‍മസേനാംഗങ്ങള്‍. കേളകം ഗ്രാമപഞ്ചായത്ത് വെളളൂന്നിയിലെ നെല്ലിനില്‍ക്കുംകാലായി സുമ ദിനേശന്‍റെ വീട് നിര്‍മാണത്തിനാണ് കേളകം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്.

വെള്ളൂന്നി സ്വദേശിയായ നെല്ലിനില്‍ക്കുംകാലായില്‍ സുമ ദിനേശന് ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു. 

ഈ വീട് നിര്‍മാണത്തിന് സഹായവുമായാണ് കേളകം ഗ്രാമപഞ്ചായത്തിലെ 13 ഓളം വരുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്. തറയില്‍ മണ്ണ് നിറക്കാൻ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാൻ ഇല്ലായിരുന്നു. ഇത് മനസിലാക്കിയ മറ്റ് അംഗങ്ങളാണ് സഹ പ്രവര്‍ത്തകയെ സഹായിക്കാൻ രംഗത്തുവന്നത്. 

കണ്‍സോഷ്യം സെക്രട്ടറി റഹിയാനത്ത് അടയ്ക്കാത്തോട്, ബിന്ദു, റെജി, റോസമ്മ ജോര്‍ജ് , ഷീജ ആന്‍റണി, വത്സ ഉമേശൻ, രമ്യ പി.ജെ. ഷരീഫ റഷീദ്, പി.കെ. സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തറയില്‍ മണ്ണ് നിറയ്ക്കുന്ന പ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group