Join News @ Iritty Whats App Group

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് കൂടുതല്‍ ഭാര്യയ്ക്ക്; അസൂയ, ഭര്‍ത്താവ് യുവതിയെ മക്കള്‍ നോക്കി നില്‍ക്കേ കഴുത്തു ഞെരിച്ചു കൊന്നു


ലക്‌നൗ: യുപിയില്‍ മക്കള്‍ നോക്കി നില്‍ക്കെ എസ്യ യുവിയില്‍ അമ്മയെ 37-കാരനായ ബിസിനസുകാരന്‍ കഴുത്തുഞെരിച്ചു കൊന്നു. റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍വെച്ചാണ് കൊലപാതകം. ഇന്‍സ്റ്റഗ്രാമില്‍ ഭാര്യയ്ക്ക് ഫോളോവേഴ്‌സ് കൂടുതലായതിനാല്‍ അസൂയയും അപകര്‍ഷതാബോധവും കൊണ്ടാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ സുല്‍ത്താന്‍പൂരില്‍ വച്ചാണ് സംഭവം. യുവതി ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനെ ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ തന്റെ അഭാവത്തില്‍ ആരാധകര്‍ ഭാര്യയെ സ്ഥിരമായി സന്ദര്‍ശിക്കുന്നതായും 37കാരന്‍ സംശയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരു്ന്നതായും പോലീസ് പറഞ്ഞു.

ഇരുവര്‍ക്കും 12 വയസ്സുളള മകളും അഞ്ചു വയസുളള മകനുമാണ് ഉളളത്. ട്രാവല്‍ ടൂറിസം ഏജന്‍സി നടത്തുകയാണ് 37കാരന്‍.

റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ യുവാവ് മക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈസമയത്ത് അതുവഴി വന്ന പട്രോളിങ് സംഘം സംശയം തോന്നി ചോദിച്ചപ്പോള്‍ മക്കളാണ് അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group