Join News @ Iritty Whats App Group

'ഇന്ത്യൻ റെയിൽവെയെ വിശ്വാസിച്ചെന്ന തെറ്റേ ചെയ്തിട്ടുള്ളു, ഞങ്ങടെ അവസരം പോയി; വിദ്യാർത്ഥികളുടെ പരാതി

കോഴിക്കോട് : ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികള്‍. കാസർഗോഡ് നിന്നും കോഴിക്കോട്ടേക്ക് വന്ന വിദ്യാർത്ഥികൾക്കാണ് ട്രെയിൻ വൈകിയെത്തിയതിനാൽ അവസരം നഷ്ടപ്പെട്ടത്. പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് എൻട്രൻസ് പരീക്ഷ എഴുതാൻ കാസർഗോഡ് നിന്നും കോഴിക്കോടെത്തിയ 13 പേർക്കാണ് ട്രെയിൻ വൈകി ഓടിയത് കാരണം പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്. 5.45 ന് കാസ‍ർഗോഡു നിന്ന് പുറപ്പെട്ട് 8.30 ന് കോഴിക്കോട് എത്തേണ്ട പരശുറാം എക്സ്പ്രസ് 10 മണി കഴിഞ്ഞാണ് ഇന്ന് കോഴിക്കോടെത്തിയത്. 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. അതിന് സാധിക്കാതെ വന്നതിനാലാണ് ഇവർക്ക് ഇങ്ങനെ പുറത്ത് നി‌ൽക്കേണ്ടി വന്നത്. ഇന്ത്യൻ റെയിൽവേയിൽ വിശ്വാസമർപ്പിച്ച് എന്നൊരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. അധികസമയം ജോലിയെടുത്തും ജോലിക്കിടെ പഠിച്ചുമെല്ലാം ഏറെ പ്രതീക്ഷയോടെ എത്തിയ നഴ്സുമാരാണ് പലരും. എൽബിഎസ് സെന്‍ററാണ് പരീക്ഷ നടത്തുന്നത്. ഇനി അടുത്ത വർഷം മാത്രമേ വീണ്ടും പരീക്ഷയുണ്ടാവുകയുള്ളു. തങ്ങളുടേതല്ലാത്ത കാരണത്താൽ അവസരം നഷ്ടപ്പെട്ടതിനാൽ എൽബിഎസ് അധികൃതരെ ബന്ധപ്പെടാനാണ് ഇവർ ആലോചിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group