Join News @ Iritty Whats App Group

രാഹുല്‍ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാന്‍ കൊളീജിയം; നാല് ജസ്റ്റിസുമാര്‍ക്ക് സ്ഥലംമാറ്റം

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം. രാഹുലിന്റെ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഗീതാ ഗോപി അടക്കം വിവിധ ഹൈക്കോടതികളിലായി നാല് പേരെയും സ്ഥലം മാറ്റുന്നുണ്ട്.

പ്രച്ഛകിനെ പറ്റ്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. മെച്ചപ്പെട്ട നീതി നടപ്പാക്കാന്‍ എന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്‍ഡ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്ന് നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റും.

അതേസമയം, അപകീര്‍ത്തി കേസില്‍ സുപ്രീം കോടതി ചൂണ്ടികാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും അനുകൂലമായത്. കേസില്‍ പരാമവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതില്‍ സെഷന്‍സ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല എന്നും സുപ്രീം കോടതി ചൂണ്ടികാട്ടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group